KPSC Mock Test: Fireman Grade II - Kerala Minerals and Metals Ltd
Official Kerala Public Service Commission ONLINE Exam Question Paper & Answer Key. • Name of Post: Fireman Grade II - Kerala Minerals and Metals Ltd • Question Paper Code: 150/2023/OL • Date of Test: 15-09-2023 • Answer Key: Provisional Answer Key Question Paper PDF: https://www.keralapsc.gov.in/sites/default/files/2023-10/fky-150-23-knda.pdf Answer Key PDF: https://www.keralapsc.gov.in/sites/default/files/2023-09/provisional_answer_key__fireman__malayalam.pdf
100 Questions
Progress: 0 / 100 Answered
1
വാസ്കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ ആര്?
2
ബർദോളി സത്യാഗ്രഹവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ?
(i) ഇത് ബീഹാറിലെ നീലം കർഷകരുടെ സമരം ആയിരുന്നു
(ii) സർദാർ വല്ലഭായ് പട്ടേൽ നേതൃത്വം നൽകി
(iii) ക്ഷാമകാലത്ത് നികുതി വർദ്ധിപ്പിച്ചതിനെതിരെ കർഷകരുടെ സത്യാഗ്രഹമായിരുന്നു
(iv) മഹാത്മാഗാന്ധി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യ സമരം
3
'നിയമങ്ങളുടെ അന്തഃസത്ത' എന്ന കൃതി രചിച്ചതാര്?
4
'ഒമിക്രോൺ' എന്ന കൊറോണ വൈറസ് വകഭേദത്തിന്റെ പേര് ഗ്രീക്ക് അക്ഷരമാലയുടെ എത്രാമത്തെ അക്ഷരമാണ്?
5
രണ്ടാം ലോകമഹായുദ്ധകാലത്തെ 'അച്ചുതണ്ട് ശക്തികളിൽ' പെടാത്ത രാജ്യം ഏത്?
6
'ഇന്ത്യ ഇന്ത്യക്കാർക്ക്' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
7
ഭൂമിശാസ്ത്രം എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?
8
അഗ്നിപർവ്വത സ്ഫോടനങ്ങളുണ്ടാകുമ്പോൾ ഭൂമിയുടെ ഉപരിതലത്തിലേക്ക് ഒഴുകിയെത്തുന്ന പദാർത്ഥമാണ്
9
ഹിമാലയത്തിന്റെ ഏത് ഭാഗത്താണ് കേരവ നിക്ഷേപങ്ങൾ കാണപ്പെടുന്നത്?
10
ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ഹൈവേ
11
കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന തുറമുഖം _______
12
ഏറ്റവും അധികം ആളുകൾ നഗരങ്ങളിൽ വസിക്കുന്ന സംസ്ഥാനം
13
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം?
(i) ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1950 മാർച്ച് 15 നാണ്.
(ii) ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേര് ദേശീയ വികസന സമിതി എന്നാണ്.
(iii) ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ ജവഹർലാൽ നെഹ്‌റു ആണ്.
14
ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) ഉൽപ്പാദനശേഷി കൂടിയ വിത്തിനറിവുകൾ
(ii) ഹരിതവിപ്ലവത്തിന്റെ ഒന്നാംഘട്ടം 1975-85 ആണ്
(iii) ഹരിതവിപ്ലവത്തെ ഗോതമ്പ്വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നു
15
നീതി ആയോഗുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) ഭാരതസർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശ സമിതിയാണ് നീതി ആയോഗ്
(ii) 2015 ജനുവരി 1 ന് നിലവിൽ വന്നു
(iii) പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷൻ
16
അഞ്ചാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഈ പദ്ധതിയുടെ ഭാഗമായിരുന്നു
(ii) 1975 ൽ ഇരുപത്തിനാല് പരിപാടി നടപ്പിലാക്കി
(iii) 14 വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിച്ചു
17
വ്യവസായങ്ങളെയും വിദേശവിനിമയത്തെയും സംബന്ധിക്കുന്ന ചില നിയമങ്ങൾ താഴെ ചേർക്കുന്നു:
(i) ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്
(ii) ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ആന്റ് റിലേഷൻ ആക്ട്
(iii) മോണോപോളിസ് ആന്റ് റെസ്ട്രിക്റ്റീവ് ട്രേഡ് പ്രാക്ടീസസ് ആക്ട്
(iv) ഫോറിൻ എക്സ്ചേഞ്ച് റിലേഷൻ ആക്ട്
ഇവയെ കാലഗണനാക്രമത്തിലാക്കുമ്പോൾ ലഭിക്കുന്ന ശരിയായ ക്രമം ഏത്?
18
2021 ലെ ലോക എക്സിബിഷന് (World Expo) ആതിഥ്യമരുളിയ പട്ടണം ഏത്?
19
ഇന്ത്യൻ ഭരണഘടന നിർമാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) സഭയിലെ അംഗങ്ങളെ സാർവത്രിക വോട്ടാവകാശത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കപ്പെട്ടത്.
(ii) സഭ ഒരു പ്രാതിനിത്യ വിഭാഗമാവാനുള്ള ശ്രമങ്ങൾ നടത്തി.
(iii) സഭയിൽ ഏതാണ്ടെല്ലാവർക്കും പ്രാതിനിത്യമുണ്ടായിരുന്നു.
20
കാനഡയിലെ ഭരണഘടനയിൽ നിന്ന് ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ പ്രസ്താവനയേത്?
(i) അർദ്ധ ഫെഡറൽ സമ്പ്രദായം
(ii) നിയമ നിർമാണ നടപടിക്രമങ്ങൾ
(iii) ശിക്ഷാധികാരങ്ങൾ
21
Right to Constitutional Remedies - ബന്ധപ്പെട്ട് താഴെപറയുന്ന ശരിയായ പ്രസ്താവന ഏത്?
(i) Article 226 പ്രകാരം ഒരു പൗരന് മൗലിക അവകാശം പുനഃസ്ഥാപിക്കാൻ ഹൈക്കോടതിയെ സമീപിക്കാം
(ii) Article 32 പ്രകാരം ഒരു പൗരന് മൗലിക അവകാശം പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിക്കാം
(iii) Article 32 പ്രകാരം ഒരു പൗരന് മൗലിക അവകാശം പുനഃസ്ഥാപിക്കാൻ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.
22
സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) സ്വത്തവകാശം ഒരു മൗലിക അവകാശമാണ്.
(ii) സ്വത്തവകാശം ഒരു നിയമാവകാശമാണ്.
(iii) ആർട്ടിക്കിൾ 300 A സ്വത്തവകാശവുമായി ബന്ധപ്പെട്ട അനുഛേദമാണ്.
23
അനുഛേദം 324 പ്രകാരം ശരിയായ പ്രസ്താവന ഏത്?
(i) ഇന്ത്യയിൽ ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനം ചെയ്യുന്നു.
(ii) ഇന്ത്യയിൽ ഒരു മനുഷ്യാവകാശ കമ്മീഷൻ പ്രധാനം ചെയ്യുന്നു.
(iii) വോട്ടർ പട്ടിക തയ്യാറാക്കുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
24
ഇന്ത്യൻ പ്രസിഡന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്?
(i) ഇന്ത്യൻ പ്രസിഡന്റിന് വീറ്റോ (Veto) അധികാരമുണ്ട്.
(ii) മണിബിൽ ഒഴിച്ചുള്ള ബില്ലുകളിലാണ് വീറ്റോ അധികാരമുള്ളത്.
(iii) പാർലമെന്റ് പാസാക്കിയ എല്ലാ ബില്ലും പ്രസിഡന്റിന്റെ അനുമതിക്കായി അയക്കാവുന്നതാണ്.
25
വൈസ് പ്രസിഡഭവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയെത്?
(i) രാജ്യസഭയിലെ 'ex-officio' ചെയർമാനാണ് വൈസ് പ്രസിഡന്റ്.
(ii) പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുപോലെയാണ് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത്.
(iii) വൈസ് പ്രസിഡന്റിനെ അഞ്ചുവർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്.
26
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ഏതാണ്?
27
കോടതികളുടെ അധികാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) നിയമകാര്യങ്ങളിൽ സുപ്രീം കോടതിക്ക് പ്രസിഡന്റിനെ ഉപദേശിക്കാം
(ii) സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കങ്ങൾ ഹൈക്കോടതിയാണ് തീർപ്പാക്കുന്നത്
(iii) ഹൈക്കോടതിക്ക് റിട്ടുകൾ (writs) പുറപ്പെടുവിക്കാം.
28
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
(i) പ്രധാനമന്ത്രി ഇല്ലാതെയം മന്ത്രിസഭ നിലനിൽക്കാം.
(ii) പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മന്ത്രിസഭ നിലവിൽ വരുന്നു.
(iii) പ്രസിഡന്റിനെയും മന്ത്രിസഭയെയും പരസ്പരം ബന്ധിപ്പിക്കുന്നത് സ്പീക്കർ ആണ്.
29
രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) രാജ്യസഭ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
(ii) രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന മന്ത്രിസഭയാണ്.
(iii) പരോക്ഷമായി തിരഞ്ഞെടുത്ത സഭയാണ് രാജ്യസഭ.
30
കേരള സംസ്ഥാന ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ഓംബുഡ്സ്മാൻ ഒരു ഏകാംഗ സംവിധാനമാണ്.
(ii) തിരുവനന്തപുരമാണ് ഓംബുഡ്സ്മാന്റെ ആസ്ഥാനം.
(iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഓംബുഡ്സ്മാന്റെ പ്രവർത്തന മണ്ഡലം.
31
കേരള വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയെത്?
(i) വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികൾ സ്വീകരിക്കുന്നു.
(ii) കേരള വനിതാകമ്മീഷൻ വിവിധ സംവിധാനങ്ങളിലൂടെ നിയമ സഹായം നൽകുന്നു.
(iii) കമ്മീഷൻ കൗൺസിലിംഗിന്റെ സേവനം നൽകുന്നു.
32
Indian Law Commission - മ്മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ഇത് ഭരണഘടനാപരമല്ലാതെയുള്ള ഒരു സംവിധാനമാണ്
(ii) നിയമകാര്യങ്ങളിൽ ഗവൺമെന്റിന് ശുപാർശകൾ നൽകുന്നു
(iii) ഇത് ഒരു ഭരണഘടനാ പ്രകാരമുള്ള സ്ഥാപനമാണ്
33
താഴെ കൊടിച്ചിരിക്കുന്നവയിൽ രക്തത്തിന്റെ ധർമ്മങ്ങൾ എന്തെല്ലാമാണ്?
(i) ഓക്സിജനും പോഷകങ്ങളും കലങ്ങൾക്ക് എത്തിച്ചുകൊടുക്കുക
(ii) കലയെ പൊതിഞ്ഞ് സംരക്ഷിക്കുക
(iii) കലയിൽ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡും വിസർജ്ജ്യ വസ്തുവും പുറന്തള്ളുക
34
'അതിവേഗ അരിച്ചിൽ' എന്ന ക്രിയ നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിലാണ് നടക്കുന്നത്?
35
ഏത് വിറ്റാമിന്റെ അപര്യാപ്തതയാണ് 'ബെറിബെറി' എന്ന രോഗത്തിന് കാരണമാകുന്നത്?
36
ഹൃദയ পেশികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉൾഭാഗം ചെറുതായിപ്പോകുന്ന അവസ്ഥയ്ക്ക് പറയുന്നതെന്താണ്?
37
എഫോയ്ഡ് അസ്ഥി മനുഷ്യശരീരത്തിൽ ഏത് ഭാഗത്താണ് കാണപ്പെടുന്നത്?
38
പ്രകാശ തീവ്രതയുടെ യൂണിറ്റ്
39
നേത്ര ചികിത്സയിൽ ഉപയോഗിക്കുന്നത് ഏതാണ്?
40
ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്രവർത്തന തത്വം
41
ഇവരിൽ ആർക്കാണ് 2021 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിക്കാത്തത്?
42
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
43
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്
44
മനുഷ്യ രക്തത്തിന്റെ pH മൂല്യം എന്താണ്?
45
ഇരുമ്പ് തുമ്പ് പിടിക്കാതിരിക്കാൻ സിങ്ക് പൂശുന്ന ക്രിയ ഏതാണ്?
46
കേരളത്തിൽ 'അലാമികളി' എന്ന അനുഷ്ഠാന കലാരൂപം പ്രചാരത്തിലുള്ള ജില്ല ഏത്?
47
ഇന്ത്യയിൽ ആദ്യമായി 'രാജീവ് ഗാന്ധി ഖേൽരത്ന' അവാർഡ് നേടിയതാര്?
48
ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത് എന്ത്?
49
താഴെ പറയുന്ന സാഹിത്യകാരന്മാരിൽ 'ജ്ഞാനപീഠ പുരസ്കാരം' നേടാത്തതാര്?
50
2023 ഒക്ടോബറിൽ നടന്ന ഇന്ത്യൻ ദേശീയ ഗെയിംസിന്റെ ആതിഥേയത്വം വഹിച്ച സംസ്ഥാനമേത്?
51
താഴെ പറയുന്ന ശ്രേണിയിൽ അല്ലാത്ത സംഖ്യയേത്?
15, 31, 48, 66, 85, -----
52
ഒറ്റയാനെ കണ്ടെത്തുക.
246, 352, 453, 507, 633
53
ഒരാൾ ഒരിടത്തേക്ക് സൈക്ലിൽ പോവാനും തിരികെ നടന്നു പോരാനും 12 മണിക്കൂർ എടുക്കും. രണ്ട് യാത്രയും സൈക്ലിലായിരുന്നെങ്കിൽ 2 മണിക്കൂർ ലാഭിക്കാമായിരുന്നു. എങ്കിൽ 2 യാത്രയും നടന്നു പോകാൻ എത്ര സമയം എടുക്കും?
54
അനിൽ ഒരു ജോലി 12 ദിവസം കൊണ്ടും ബാബു അതേ ജോലി 20 ദിവസം കൊണ്ടും ചെയ്ത് തീർക്കും. രണ്ട് പേരും ചേർന്നാൽ എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്ത് തീർക്കാൻ സാധിക്കും?
55
5 കൊല്ലം മുൻപ് അച്ഛന്റെ വയസ്സ് കുട്ടിയുടെ വയസ്സിന്റെ 7 ഇരട്ടിയായിരുന്നു. ഇപ്പോൾ 4 ഇരട്ടിയാണ് എങ്കിൽ അച്ഛന് ഇപ്പോൾ എന്ത് വയസ്സ്?
56
മാത്തമാറ്റിക്സ് ലളിതമായ ചോദ്യം
57
58
ഒരു വാച്ചിലെ മിനിറ്റ് സൂചியின் നീളം 2 സെ.മീ. ആയാൽ 45 മിനിറ്റ് കഴിഞ്ഞപ്പോൾ സൂചിയുടെ അറ്റം സഞ്ചരിച്ച ദൂരം എത്ര?
59
അനിൽ അർദ്ധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 5,000 രൂപ 6% പലിശനിരക്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷഷം അനിലിന് പലിശ ഇനത്തിൽ എത്ര രൂപ ലഭിക്കും?
60
ഒരു വ്യാപാരി തന്റെ ക്യാമറ വാങ്ങിയ വിലയുടെ എട്ടിലൊന്ന് ലാഭത്തിന് വിറ്റു. വിറ്റവില 1,080 എങ്കിൽ ലാഭശതമാനം എത്ര?
61
Choose the correct spelt word.
62
Choose the correct one
63
Choose the appropriate opposite of the word 'cordial'.
64
Find appropriate one word substitute for 'a high pitched cry'
65
Find appropriate meaning of the Phrasal verb 'to put up with'
66
All of you ______ different but each of you ________ unique.
67
'What was taken by you for breakfast?' (Choose the appropriate active voice sentence of it.)
68
The reporter exclaimed sadly that many lives had been lost due to boat accident. (Choose the appropriate Direct Speech sentence of it.)
69
The bus _______ (overtake) a car when it _______ (meet) with an accident. (Choose correct verb form)
70
You have to go, _________? (Use correct question tag)
71
ഒറ്റപദം തിരഞ്ഞെടുക്കുക -
ആശ നശിച്ചവൻ
72
വിപരീതപദം തിരഞ്ഞെടുക്കുക -
സങ്കുചിതം
73
ശരിയായത് തിരഞ്ഞെടുക്കുക.
74
പകരം പദം തിരഞ്ഞെടുക്കുക -
ക്ഷണനം
75
പദം പിരിച്ചെഴുതുക -
വാഗ്വിലാസം
76
ചേർത്തെഴുതുക -
ശരത് + ചന്ദ്രൻ
77
ഏറ്റവും ശരിയായ വാക്യം തിരഞ്ഞെടുക്കുക.
78
മഞ്ഞിന്റെ പര്യായപദങ്ങളിൽപ്പെടാത്തതേത്?
79
'അനിശ്ചിതത്വത്തിൽ തുടരുക' - എന്ന പ്രയോഗത്തിന് തത്തുല്യമായി ഉപയോഗിക്കാവുന്നത്.
80
'Hit the Headlines' - എന്ന പ്രയോഗത്തിന് ഏറ്റവും യോജിച്ച മലയാളവിവർത്തനം കണ്ടെത്തുക.
81
ക്ലാസ് ബി ഫയറുമായി ബന്ധപ്പെട്ട് താഴെ ചേർത്ത പ്രസ്താവനകളിൽ ശരിയായത് ഏതാണ്?
(i) ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം
(ii) ജ്വലന സാധ്യടയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം
(iii) ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം
82
താഴെ പറയുന്ന പ്രസ്താവനകളിൽ ജ്വലനവുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ്?
(i) ജ്വലനം ഒരു താപമോചക (Exothermic) രാസ പ്രവർത്തനമാണ്.
(ii) ഒരു വസ്തു ഓക്സിജനുമായി സംയോജിച്ച് താപവും പ്രകാശവും പുറത്തുവിടുന്ന രാസ പ്രവർത്തനമാണ് ജ്വലനം
(iii) ജ്വലനത്തിന്റെ നിലനിൽപ്പ് ജ്വലന സ്വഭാവമുള്ള വസ്തുവിന്റെയും ഓക്സിജന്റെയും ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു.
83
അതീബാധയുള്ള സാഹചര്യങ്ങളിൽ കത്തുന്ന ഇനങ്ങളുടെ സമീപത്തുനിന്നും ഓക്സിജനെ നീക്കം ചെയ്ത് തീബാധ കെടുത്തുന്ന രീതിയെ പറയുന്ന പേരാണ്
84
കത്തുന്ന പര്യാപ്തമായ ഒരു ദ്രാവകം/വാതകം അന്തരീക്ഷവായിുവുമായി ചേർമ്പോഴുള്ള മിശ്രിതം ഒരു ജ്വാലയുടെ സാന്നിദ്ധ്യത്തിൽ മിന്നൽ മാമായി കത്തി അണയുന്നതിന് വേണ്ട കുറഞ്ഞ ഊഷ്മാവിനെ ------- എന്ന് പറയും.
85
യൂണിറ്റ് മാറ്റമുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് 1°C ഉയർത്തുന്നതിനാവശ്യമായ താപമാണ്
86
അഗ്നിശമനത്തിനുപയോഗിക്കുന്ന ഡ്രൈ കെമിക്കൽ പൗഡറിൽ (DCP) ഉൾപ്പെടാത്ത ഘടകം താഴെ ചേർവകളിൽ ഏതാണ്?
87
താഴെ ചേർവകളിൽ കാർബൺ ഡൈഓക്സൈഡ് വാതകം അഗ്നിശമനത്തിനായി ഉപയോഗിക്കുന്നതിനുള്ള കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(i) വൈദ്യുത ചാലകമല്ല
(ii) ഉപകരണങ്ങൾക്കോ വസ്തുക്കൾക്കോ കേടുപാടുകൾ വരുത്തുന്നില്ല.
(iii) കുറഞ്ഞ സ്ഥലത്ത് ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കുന്നു.
88
MSDS ന്റെ ശരിയായ പൂർണ്ണരൂപം താഴെ പറയുന്നവയിൽ ഏതാണ്?
89
Liquified Petroleum Gas (LPG) ന് നൽകിയിരിക്കുന്ന യുണൈറ്റഡ് നേഷൻസ് നമ്പർ (UN No.) താഴെ പറയുന്നവയിൽ ഏതാണ്?
90
C P R ന്റെ ശരിയായ പൂർണ്ണരൂപം ഇവിടെ ചേർവകളിൽ ഏതാണ്?
91
വിവര സാങ്കേതിക വിദ്യാനിയമം - 2000 (The Information Technology Act - 2000) ലെ സെക്ഷൻ 65 ഏതിനെ കുറിച്ച് പ്രതിപാദിക്കുന്നു?
92
വിവര സാങ്കേതിക വിദ്യാനിയമം-2000 (The Information Technology Act-2000) പ്രകാരം സ്വകാര്യത ലംഘിക്കുന്നതിനുള്ള ശിക്ഷയെടുത്ത് താഴെ ചേർഗേത് സെക്ഷനിൽ ആണ് പ്രതിപാദിച്ചത്?
93
ദുരന്ത/അപകട സാഹചര്യങ്ങളിൽ അപകടത്തിൽപ്പെട്ട വ്യക്തികളുടെ പരിസ്ഥിതിയുടെ തീവ്രതയേടോ നൽകേണ്ട ചികിത്സയേടോ അടിസ്ഥാനത്തിൽ അപകടത്തിൽപ്പെട്ടവരെ തരംതിരിക്കുന്നതിനെ ------ എന്ന് പറയുന്നു.
94
A E D യുടെ ശരിയായ പൂർണ്ണരൂപം ഇവിടെ ചേർവകളിൽ ഏതാണ്?
95
രക്തസ്രാവം നിയന്ത്രിക്കുന്നതിനായി താഴെ ചേർത്ത ഏതൊക്കെ ധമനികൾ (Arteries) പ്രഷർ പോയിന്റുകളായി കണക്കാക്കുന്നു?
(i) ബ്രാച്ചിയൽ ആർട്ടറി (Brachial artery)
(ii) ഫിെമോറൽ ആർട്ടറി (Femoral artery)
(iii) പൊപ്ലീറ്റിയൽ ആർട്ടറി (Popliteal artery)
96
താഴെ ചേർവകളിൽ അസ്ഥിഭംഗത്തിന്റെ (Fracture) ലക്ഷണങ്ങളിൽ ശരിയായത് ഏത്?
(i) അവയവത്തിന്റെ സ്വാഭാവിക ചലനശേഷി നഷ്ടപ്പെടുക
(ii) അസ്ഥികൾ ക്രമരഹിതമായി കാണപ്പെടുക
(iii) അസ്ഥിഭംഗം സംശയിക്കുന്ന ഭാഗത്ത് വേദന, നീർക്കെട്ട് എന്നിവ അനുഭവപ്പെടുക
97
പൊള്ളലേറ്റ വ്യക്തികൾക്ക് നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ശരിയല്ലാത്തത് താഴെ ചേർവകളിൽ ഏതാണ്?
(i) പൊള്ളലേറ്റ ഭാഗം സാധാരണ ജലത്തിൽ കഴുകുക.
(ii) പൊള്ളലേറ്റ വ്യക്തിക്ക് ബോധം ഉണ്ടെങ്കിൽ ധാരാളം വെള്ളം നൽകുക.
(iii) പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രം ബലമായി നീക്കം ചെയ്യുക.
98
താഴെ ചേർവകളിൽ പ്രഥമ ശുശ്രൂഷ കിറ്റിൽ ഉണ്ടായിരിക്കേണ്ടവൾ/ഉപകരണങ്ങൾ ഏവ?
(i) കത്രിക, റബർ ഗ്ലൗസ്
(ii) അണുവിമുക്തമായ ബാൻഡേജ്, പ്ലാസ്റ്റർ
(iii) അണുനാശിനി, സോപ്പ്
99
പാമ്പ് കടിയേറ്റ വ്യക്തിക്ക് നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ശരിയല്ലാത്തത് താഴെ ചേർവകളിൽ ഏതാണ്?
(i) കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവലിൽ നിന്നും താഴ്ത്തി വെക്കുക.
(ii) അടിയന്തിരമായി ആന്റിവെനം കുത്തിവെക്കാൻ സൗകര്യമുള്ള ആസ്പത്രിയിൽ എത്തിക്കുക.
(iii) കടിയേറ്റ ഭാഗത്ത് കീറിമുറിച്ച് രക്തം ഒഴുക്കി കളയുക.
100
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി (IRCS) നിലവിൽ വന്ന വർഷം ഏതാണ്?
💡 Answer all questions to view your final scorecard.